¡Sorpréndeme!

അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു ,ശക്തമായി ഇടപെട്ട് കുമ്മനം | Oneindia Malayalam

2018-01-31 809 Dailymotion

യുഎഇയിലെ ജയിലിൽ കഴിയുന്ന പ്രമുഖ വ്യവസായിയും വിദേശ മലയാളിയുമായ അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുങ്ങുന്നു. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ മുഖാന്തരം കേന്ദ്ര സർക്കാർ പ്രശ്നത്തിൽ ഇടപെടുന്നതായി റിപ്പോർട്ട്. മാതൃഭൂമി ദിനപ്പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചിരിക്കുന്നത് അറ്റ്ലസ് ജ്വല്ലറി ഗ്രൂപ്പിന്റെ ഉടമയും, പ്രമുഖ വ്യവസായിയും സിനിമാ നിർമ്മാതാവുമായ അറ്റ്ലസ് രാമചന്ദ്രൻ 2015 മുതൽ ദുബായിലെ ജയിലിലാണ്. ബാങ്കുകളിൽ നിന്നും വായ്പയെടുത്ത് തിരിച്ചടവ് മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് അദ്ദേഹം പിടിയിലായത്. ജയിലിലായി മൂന്നു വർഷമായിട്ടും അദ്ദേഹത്തെ പുറത്തിറക്കാൻ പലവിധ ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഒന്നും ഫലം കണ്ടിരുന്നില്ല.അറ്റ്ലസ് രാമചന്ദ്രന്റെ മോചനം അനന്തമായി നീളുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനുമായി കാര്യങ്ങൾ ചർച്ച ചെയ്തത്.